മര്‍കസ് ഇംഗ്ലീഷ് സ്‌കൂള്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

0
426

കാരന്തൂര്‍: മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളിന് കീഴില്‍ പുറത്തിറക്കിയ മെംസ് ഇംഗ്ലീഷ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു. മര്‍കസ് ഇംഗ്ലീഷ് മീഡിയത്തിലെ 2016 വര്‍ഷത്തിലെ അക്കാദമിക പരിപാടികള്‍, ഫെസ്റ്റിവലുകള്‍, പ്രതിഭകളായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ എന്നിവ ഉള്‍കൊള്ളിച്ചാണ് ബുള്ളറ്റിന്‍. പി.ടി.എ റഹീം എം.എല്‍.എ പ്രകാശനം ചെയ്തു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹനീഫ് അസ്ഹരി, പ്രിന്‍സിപ്പാള്‍ അമീര്‍ ഹസന്‍, ഡെപ്യൂട്ടി പ്രിന്‍സിപ്പാള്‍ റംസി മുഹമ്മദ്, പ്രോഗ്രാം ഓഫീസര്‍ ദില്‍ഷാദ്, പി.ടി.എ പ്രസിഡന്റ് ഷൗക്കത്തലി, എ.കെ മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു.