ഖാരിഅ് ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു

0
251
SHARE THE NEWS

കോഴിക്കോട്: മര്‍കസ് കോളേജ് ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് പ്രിന്‍സിപ്പലും കേരളത്തിലെ ഖുര്‍ആന്‍ പാരായണ മേഖലയിലെ ശ്രദ്ധേയ നേതൃത്വവുമായിരുന്ന ഖാരിഅ് ഹസ്സന്‍ മുസ്ലിയാരുടെ അനുസ്മരണവും ഉറൂസും നടന്നു. മര്‍കസ് കോളേജ് ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടി ഹാഫിസ് സാദിഖലി ഫാളിലി ഗൂഡല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര്‍ അധ്യക്ഷത വഹിച്ചു. ഇസ്സുദ്ധീന്‍ സഖാഫി പുല്ലാളൂര്‍ ആമുഖ പ്രഭാഷണം നടത്തി. ബഷീര്‍ സഖാഫി എ.ആര്‍ നഗര്‍, ഹസീബ് സഖാഫി നരിക്കുനി, മാലിക് സഖാഫി ചിയ്യൂര്‍, നാസര്‍ സഖാഫി പന്നൂര്‍, പ്രസംഗിച്ചു.


SHARE THE NEWS