മര്‍കസ് നോളജ് സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ ക്ഷണിച്ചു

0
1159

കോഴിക്കോട്: എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്കായി മുഖ്തസര്‍ വരെ ശരീഅഃ പഠനവും യൂണിവേഴ്‌സിറ്റി ഡിഗ്രിയും നല്‍കുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ശരിഅ ആന്‍ഡ് ലൈഫ് സയന്‍സ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അഞ്ച് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. എസ്.എസ്.എല്‍.സിയില്‍ ഉന്നത മാര്‍ക്ക് പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കു അപേക്ഷിക്കാവുന്നതാണ്.
മര്‍കസ് ശരീഅ സിറ്റിയുടെ അക്കാദമിക മേല്‍നോട്ടത്തില്‍ മനോഹരവും സുരക്ഷിതവുമായ മര്‍കസ് നോളജ് സിറ്റി ക്വീന്‍സ്‌ലാന്‍ഡ് ഗേള്‍സ് കാമ്പസില്‍ പഠനവും താമസവും ലഭ്യമാവും.
കേരളത്തിലെയും വിദേശത്തെയും പണ്ഡിതന്മാരും അക്കാദമിഷ്യന്‍സും ഉള്‍കൊള്ളുന്ന വിദഗ്ദരായ ഫാക്കല്‍റ്റിയുടെ മേല്‍നോട്ടത്തില്‍
പാരമ്പര്യ ദര്‍സി കിതാബുകളോടൊപ്പം അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ക്കു പ്രധാന്യം നല്‍കിയുള്ള പഠന രീതിയില്‍ വിദ്യാര്‍ത്ഥിനികളുടെ സ്വഭാവ രൂപീകരണത്തിനും ആത്മീയ സംസ്‌കരണത്തിനും ക്രിയാത്മകതക്കും പ്രഥമ പരിഗണന നല്‍കുന്നു.
അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ താഴെ നല്‍കിയ നമ്പറുകളിലേക്കു പേര്, അഡ്രസ്, കോണ്ടാക്ട് ഡീറ്റെയില്‍സ് തുടങ്ങിയ ടെക്സ്റ്റ് മെസ്സേജ്, വാട്ട്‌സ്ആപ്പ് മുഖേനയോ വിളിച്ചോ രജിസ്റ്റര്‍ ചെയ്യുക. WhatsApp: 9447479372 To call: 6235998825
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥിനികളെ അഡ്മിഷന്‍ അപ്‌ഡേറ്റസുകള്‍ നേരിട്ട് അറിയിക്കുന്നതാണ്.