മർകസ് അഹ്ദലിയ്യയും റബ്ബാനി സനദ് ദാനവും ഇന്ന്

0
372
SHARE THE NEWS

കോഴിക്കോട്: മർകസ് മാസാന്ത അഹ്ദലിയ്യയും ഉത്തരേന്ത്യയിലെ മർകസ് ഗാർഡൻ സ്ഥാപനങ്ങളായ റബ്ബാനി കോളേജുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 40 റബ്ബാനികൾക്കുള്ള സനദ് ദാനവും ഇന്ന് (ശനി) നടക്കും. വൈകുന്നേരം 7 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാർത്ഥന നിർവ്വഹിക്കും. സി മുഹമ്മദ് ഫൈസി, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ സംബന്ധിക്കും. കൈപമംഗലം അബ്ദുൽ കരീം മുസ്‌ലിയാർ അനുസ്മരണവും ഇതോടൊപ്പം നടക്കും


SHARE THE NEWS