റബ്ബാനി ദഅവ ഫിനിഷിങ് സ്‌കൂള്‍ രണ്ടാംഘട്ട ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ജൂണ്‍ 13ന്

0
712
SHARE THE NEWS

കോഴിക്കോട്: ദേശീയ തലത്തില്‍ മര്‍കസ് നടത്തുന്ന വിദ്യാഭ്യാസ, സാംസ്‌കാരിക, പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശാലമാക്കുന്നതിനു വേണ്ടി പൂനൂര്‍ മദീനത്തുന്നൂറിന് കീഴില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പ്രായോഗിക ദഅവ കോഴ്‌സായ റബ്ബാനി ഫിനിഷിങ് പ്രോഗ്രാമിന്റെ രണ്ടാംഘട്ട ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ജൂണ്‍ 13ന് നടക്കും. പ്രബോധന രംഗത്തെ പ്രതിസന്ധികളെ നേരിട്ടനുഭവിച്ചു, ക്രിയാത്മകമായ പ്രായോഗിക പഠന പരിശീലന പദ്ധതിയായ റബ്ബാനി കോഴ്‌സ് ഒരു വര്‍ഷം ഉത്തരേന്ത്യയില്‍ താമസിച്ചു പഠിക്കുന്ന ദഅവ പ്രോഗ്രാമാണ്. ദഅവ/ദര്‍സ് ക്യാമ്പസുകളില്‍ നിന്ന് മുഖ്തസര്‍ പഠനം പൂര്‍ത്തിയാക്കിയ, ഏതെങ്കിലും വിഷയത്തില്‍ ഭൗതിക ഡിഗ്രിയുള്ള, പ്രായോഗിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു തല്‍പരരായ മിടുക്കന്മാര്‍ക്കാണ് റബ്ബാനി പ്രോഗ്രാമിന് അഡ്മിഷന്‍ നല്‍കുന്നത്.
ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ താമസിച്ചും പട്ടണങ്ങളിലൂടെയും ഗല്ലികളിലൂടെയും യാത്ര ചെയ്തും, ആവശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചും ഫീല്‍ഡുകളിലുള്ള പ്രായോഗിക പരിശീലനമായതിനാല്‍ അക്കാദമിക മികവിനേക്കാള്‍ ഫീല്‍ഡിലെ പ്രവര്‍ത്തന താല്‍പര്യമാണ് റബ്ബാനിമാരെ വ്യത്യസ്തരാകുന്നത്.
ഹദീസ് ദൗറയോടൊപ്പം, ഹനഫി ഫിഖഹ്, ഉറുദു ഭാഷാ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, മാനേജ്മന്റ് ട്രെയിനിങ്, സൈക്കോളജി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രമുഖരുടെ നേതൃത്വത്തിലാണ് പരിശീലനം. വെസ്റ്റ് ബംഗാള്‍, ഡല്‍ഹി, യുപി, രാജസ്ഥാന്‍, കശ്മീര്‍ തുടങ്ങിയ സ്റ്റേറ്റുകളില്‍ പ്രത്യേകം സജ്ജമാക്കിയ സുരക്ഷിതമായ ക്യാമ്പസുകളിലാണ് റബ്ബാനികള്‍ക്കുള്ള പരിശീലനം നടത്തുന്നത്.
നിലവിലെ ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കും. ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ പേരും വിവരങ്ങളും ടെസ്റ്റായി താഴെ നല്‍കുന്ന നമ്പറില്‍ അയക്കുക.
അജ്മല്‍ റബ്ബാനി
കോഡിനേറ്റര്‍
റബ്ബാനി ഫിനിഷിങ് സ്‌കൂള്‍

Whatsapp: http://wa.me//+919961049578

ആപ്ലിക്കേഷന്‍ ഫോം
http://markazgarden.org/admission-doura.php

അന്വേഷണങ്ങള്‍ക്ക്:
Ajmal Rabbani
9961049578
Suhail Rabbani
7559040151


SHARE THE NEWS