റബ്ബാനി എക്‌സലന്‍ഷ്യക്ക് ഡല്‍ഹിയില്‍ തുടക്കം

0
680
റബ്ബാനി എക്‌സലന്‍ഷ്യ ഡല്‍ഹി തയ്ബ ഗാര്‍ഡനില്‍ ആസഫ് മുഹമ്മദ് നൂറാനി ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

ഡല്‍ഹി: പ്രിസം ഫൗണ്ടേഷന്‍ ഡല്‍ഹി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന റബ്ബാനി എക്‌സലെന്‍ഷ്യ ഇന്റന്‍സീവ് ട്രെയിനിങ് പ്രോഗ്രാമിന് ത്വയ്ബ ഗാര്‍ഡന്‍ ലോണിയില്‍ തുടക്കമായി. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തൈബ ഗാര്‍ഡന്‍ ക്യാമ്പസുകളിലെ ഈ വര്‍ഷം പൂര്‍ത്തീകരിക്കുന്ന റബ്ബാനി വിദ്യാര്‍ത്ഥികളാണ് എക്‌സലന്‍ഷ്യയില്‍ പങ്കെടുക്കുന്നത്. ഇരുപത് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിലെ വിവിധ സെഷനുകള്‍ക്ക് പ്രമുഖ പണ്ഡിതരും യൂണിവേഴ്‌സിറ്റി ഗവേഷകരും നേതൃത്വം നല്‍കും. ഡല്‍ഹി ലോണിയില്‍ നടന്ന ഓപ്പണിംഗ് സെഷനില്‍ ത്വയ്ബ ഗാര്‍ഡന്‍ ഡയറക്ടര്‍ മുഹമ്മദ് ഷാഫി നൂറാനി അധ്യക്ഷത വഹിച്ചു. മദീനത്തുന്നൂര്‍ ജോ.ഡയറക്ടര്‍ ആസഫ് മുഹമ്മദ് നൂറാനി ഉദ്ഘാടനം ചെയ്തു. മൂല്യബോധവും ആത്മാര്‍തതയും ഒത്തുചേര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് മാത്രമേ സാമൂഹിക നവജാഗരണം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. നൗഫല്‍ ഖുദ്‌റാന്‍ മുഖ്യപ്രഭാഷണം നടത്തി. കോഴ്‌സ് ടോക്ക് ഷാഹിദ് നിസാമി നിര്‍വഹിച്ചു. നൗഷാദ് സഖാഫി, മൗലാന ഷഹീര്‍ സാഹബ്, സുഹൈല്‍ റബ്ബാനി, മുബാറക് റബ്ബാനി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിസം ഫൗണ്ടേഷന്‍ ഡല്‍ഹി ചാപ്റ്റര്‍ കണ്‍വീനര്‍ ഡോ. അബ്ദുല്‍ ഖാദര്‍ നൂറാനി സ്വാഗതവും റബ്ബാനി അസോസിയേഷന്‍ കണ്‍വീനര്‍ സുഹൈല്‍ റബ്ബാനി നന്ദിയും പറഞ്ഞു.


SHARE THE NEWS