റൈഹാന്‍വാലി നബിദിനാഘോഷം തിങ്കളാഴ്ച

0
483

കാരന്തൂര്‍: മര്‍കസ് ഓര്‍ഫനേജ് സ്ഥാപനമായ റൈഹാന്‍വാലി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ജല്‍സത്തുല്‍ മഹബ്ബ നബിദിനാഘോഷ പരിപാടികള്‍ റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നടക്കും. അല്‍ മഹബ്ബ എന്ന പേരില്‍ ആസൂത്രണം ചെയ്ത ഒരു മാസത്തെ നബിദിനാഘോഷ ക്യാമ്പയ്‌ന്റെ ഭാഗമായാണ് പരിപാടി നടക്കുന്നത്. മദ്ഹ് ഗാന രചന, കൊളാഷ് പ്രദര്‍ശനം, സ്‌നേഹ റാലി, സ്വീറ്റ്‌സ് മെസേജ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടികളില്‍ ഏറ്റവും മികച്ച പങ്കാളിത്തം നിര്‍വഹിക്കുന്ന വിദ്യാര്‍ത്ഥിക്ക് അവാര്‍ഡ് നല്‍കും.

റൈഹാന്‍വാലിയില്‍ തിങ്കളാഴ്ച നടക്കുന്ന കലാപരിപാടികള്‍ക്കും ഉശല്‍ നൈറ്റിനും കേരളത്തിലെ പ്രമുഖ പ്രകീര്‍ത്തന ഗായകന്മാര്‍ നേതൃത്വം നല്‍കും.