മർകസ് റൈഹാൻവാലിയിൽ നിന്ന് അഭിഭാഷകനായി മുഹ്‌സിൻ

0
504
SHARE THE NEWS

കോഴിക്കോട്: മർകസിലെ അനാഥാലയ സ്ഥാപനമായ റൈഹാൻ വാലിയിൽ നിന്ന് പഠനം പൂർത്തിയാക്കി മർകസ് ലോ കോളേജിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത് മുഹ്‌സിൻ. ഏഴാം തരത്തിലേക്ക് മർകസിലേക്ക് വന്ന മുഹ്‌സിനെ റൈഹാൻവലിയിലെ ഗുരുനാഥൻമാരുടെ സഹായത്തോടെ പഠനത്തിൽ മികവ് കാണിക്കുകയും, പ്ലസ് ടു പഠനത്തിനു ശേഷം മർകസിന്റെ പൂർണ്ണ സഹായത്തോടെ മർകസ് ലോ കോളേജിൽ നിന്ന് ബി.ബി.എ -എൽ.എൽ.ബി പഠനം പൂർത്തിയാക്കുകയുമായിരുന്നു.

ജീവിതത്തെ കുറിച്ച് കാര്യമായ ഒരു കാഴ്ചപ്പാടുകളും ഇല്ലാത്ത കാലത്താണ് മർകസിലേക്കു എത്തിയത്. നോളജ് സിറ്റിയിലെ മർകസ് ലോകോളേജിലെ മികച്ച അധ്യാപകരും പഠനാന്തരീക്ഷവും പ്രോത്സാഹനമായി. പിന്നീട് മർകസിലെ അക്കാമിക അന്തരീക്ഷവും വിദ്യാഭ്യാസമാണ് എല്ലാ മുന്നേറ്റങ്ങൾക്കും നിമിത്തമെന്ന കാന്തപുരം ഉസ്താദിന്റെ ഓർമപ്പെടുത്തലുമാണ് ഈ വഴി തിരഞ്ഞെടുക്കാൻ നിമിത്തമെന്നു മുഹ്സിൻ പറയുന്നു. സുപ്രീം കോടതിയിൽ അഭിഭാഷകനാവുക എന്നതാണ് തന്റെ ലക്ഷ്യമെന്നും,നീതി നിഷേധിക്കപ്പെട്ടവർക്ക് കൂട്ടായി എന്നും ഉണ്ടാകുമെന്നും മുഹ്‌സിൻ പറഞ്ഞു. ചെറുവാടി സ്വദേശിയാണ്.


SHARE THE NEWS