ഇരുപത്തിയഞ്ചാം രാവിലെ റമളാൻ ആത്മീയ സമ്മേളനം വ്യാഴാഴ്ച മർകസിൽ

0
322
SHARE THE NEWS

കോഴിക്കോട്: റമളാൻ ഇരുപത്തിയഞ്ചാം രാവിൽ നടക്കുന്ന മർകസ് റമളാൻ ആത്മീയ സമ്മേളനവും സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ റമളാൻ പ്രഭാഷണവും മെയ് 6 വ്യാഴം രാത്രി 9 മണി മുതൽ 12 വരെ നടക്കും. പൂർണ്ണമായും ഓൺലൈനിൽ നടക്കുന്ന പരിപാടികൾക്ക് പ്രമുഖ സയ്യിദന്മാരും പണ്ഡിതരും നേതൃത്വം നൽകും.

വിശുദ്ധ റമളാൻ വിശ്വാസികളുടെ ജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങൾ എന്ന വിഷയത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും.

തൗബ, ഇസ്തിഗ്ഫാർ, സ്വലാത്ത്, തഹ്‌ലീൽ കർമങ്ങൾ നടക്കും. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, എ.പി മുഹമ്മദ് മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ഡോ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ നേതൃത്വം നൽകും.

മർകസ് സഹകാരികൾ, സഹായികൾ എന്നിവർക്കും അവരുടെ കുടുംബത്തിൽ നിന്ന് മരണപ്പെട്ടു പോയവർക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടക്കും. നാട്ടിൽ നിന്നും വിദേശത്തുനിന്നുമായി ആയിരങ്ങൾ സംബന്ധിക്കും. പരിപാടികൾ www.youtube.com/markazonline വഴി സംപ്രേക്ഷണം ചെയ്യും.

ഇതുസംബന്ധമായി അന്തിമ രൂപം നൽകാൻ മർകസിൽ ചേർന്ന യോഗത്തിൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. വിവരങ്ങൾക്ക്: 9072500406


SHARE THE NEWS