മര്‍കസ്‌ റൈഹാന്‍വാലി അവാര്‍ഡ്‌ റഷീദ്‌ പുന്നശ്ശേരിക്ക്‌

0
460

കുന്നമംഗലം: മര്‍കസ്‌ ഓര്‍ഫനേജ്‌ സ്ഥാപനമായ റൈഹാന്‍വാലിയില്‍ നിന്ന്‌ നല്‍കുന്ന 2016ലെ അലുംനി ഓഫ്‌ ദ ഇയര്‍ അവാര്‍ഡിന്‌ റഷീദ്‌ പുന്നശ്ശേരിയെ തെരഞ്ഞെടുത്തു.
മര്‍കസ്‌ ഓര്‍ഫനേജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ റഷീദ്‌ പുന്നശ്ശേരി മാധ്യമ പ്രവര്‍ത്തകന്‍, മാപ്പിളപ്പാട്ട്‌ രചയിതാവ്‌ എന്നീ നിലകളില്‍ പ്രശസ്‌തനാണ്‌. കഴിഞ്ഞ ഇരുപത്‌ വര്‍ഷത്തിനിടയില്‍ മുന്നൂറിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. ദുബൈ മീഡിയ സിറ്റിയിലും ദുബൈ സിറാജിലും എഡിറ്ററായി ജോലി ചെയ്‌തിട്ടുണ്ട്‌. നിലവില്‍ റിലീഫ്‌ ആന്റ്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയുടെ റീജ്യണല്‍ മാനേജറാണ്‌. ഇന്ത്യക്ക്‌ പുറത്ത്‌ നടന്ന നിരലധി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധം അവതരിപ്പിച്ച്‌ സംസാരിച്ചിട്ടുണ്ട്‌. അവാര്‍ഡ്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മാനിക്കും.