മര്‍കസ് സമ്മേളനം: രണ്ടാംഘട്ട വിഭവ സമാഹാരം ഉജ്ജ്വലമായി

0
777
മര്‍കസ് സമ്മേളന ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ ശേഖരിച്ച വിഭവ വാഹനങ്ങള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശിക്കുന്നു
SHARE THE NEWS

കോഴിക്കോട്: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിഭവ സമാഹാരത്തിന്റ രണ്ടാം ഘട്ട സ്വീകരണം ഉജ്ജ്വലമായി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, പൂനൂര്‍, മുക്കം, നരിക്കുനി മേഖലകളിലെ മദ്രസകളിലൂടെ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വഴിയാണ് വിഭവങ്ങള്‍ സ്വീകരിച്ചത്. മുപ്പത് വാഹനങ്ങളിലായി എത്തിയ വിഭവങ്ങളില്‍ ഏഴ് പോത്തുകള്‍, അരി, പഞ്ചസാര എന്നിവക്ക് പുറമെ വീടുകളില്‍ കൃഷി ചെയ്ത വാഴ, പച്ചക്കറികള്‍ എന്നിവയും ഉള്‍പ്പെടുന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയര്‍ വിഭവ സമാഹാര സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി ആമുഖപ്രഭാഷണം നടത്തി. 22 റേഞ്ചുകളില്‍ നിന്ന് സമ്മേളനത്തിലേക്ക് ലഭിച്ച തുക ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കള്‍ കാന്തപുരത്തിന് കൈമാറി. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സി.പി ഉബൈദുല്ല സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം, ഗഫൂര്‍ ബാഖവി പൂനൂര്‍, സുല്‍ഫീക്കര്‍ സഖാഫി മുക്കം, അബ്ദുറഹ്മാന്‍ സഖാഫി കാക്കൂര്‍, യൂസുഫ് സഖാഫി കരുവമ്പൊയില്‍, നാസര്‍ സഖാഫി അമ്പലക്കണ്ടി, പി.ജി.എ തങ്ങള്‍ പാനൂര്‍, അബ്ദുറഹ്മാന്‍ സഖാഫി കാന്തപുരം, ഉമര്‍ സഖാഫി മങ്ങാട്, ടി മുഹമ്മദ് സഖാഫി, ഹുസ്സൈന്‍ സഖാഫി പന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.


SHARE THE NEWS