മര്‍കസ് നാല്‍പതാം വാര്‍ഷിക സ്വാഗതസംഘ രൂപവത്കരണം ചൊവ്വാഴ്ച

0
465
SHARE THE NEWS

കാരന്തൂര്‍: 2018 ജനുവരി 4,5,6 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരണം ചൊവ്വാഴ്ച മൂന്നു മണിക്ക് മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് മര്‍കസ് നാല്‍പതാം വാര്‍ഷകത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും നടക്കുക. സുന്നി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ സംബന്ധിക്കണമെന്ന് മര്‍കസ് അധികൃതര്‍ അറിയിച്ചു.

SHARE THE NEWS