മര്‍കസ്‌ ഡ്രീംവാലി ഉദ്‌ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു

0
575

കോഴിക്കോട്‌: ജൂണ്‍ 5ന്‌ കോഴിക്കോട്‌ താത്തൂരില്‍ നടക്കുന്ന മര്‍കസ്‌ ഡ്രീംവാലി ഉദ്‌ഘാടനത്തിന്‌ അഞ്ഞൂറ്റൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു. താത്തൂര്‍ ജുമാമസ്‌ജിദിന്റെ സഹകരണത്തോടെ മര്‍കസ്‌ നിര്‍മിച്ച 10 വീടുകള്‍ കിടപ്പാടമോ സ്ഥലമോ ഇല്ലാത്തവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക്‌ കൈമാറുന്ന ചടങ്ങാണ്‌ ഡ്രീംവാലി ഉദ്‌ഘാടനം. സ്വാഗതസംഘം ഭാരാവാഹികളായി ഇഖ്‌ബാല്‍ ഹാജി(ചെയര്‍മാന്‍), അബ്ദുല്‍ ബാരി മാസ്റ്റര്‍(കണ്‍വീനര്‍), ജലീല്‍ മാസ്റ്റര്‍ (ട്രഷറര്‍), ഇബ്രാഹീം സഖാഫി (ഫൈനാന്‍സ്‌), ശിഹാബ്‌ മാസ്റ്റര്‍ എം.പി (ഗസ്റ്റ്‌), നാസര്‍ പി.കെ(പ്രചാരണം), മന്‍സൂര്‍ തങ്ങള്‍(ഭക്ഷണം), ബഷീര്‍(സ്റ്റേജ്‌), ഹബീബ്‌ പി.സി(വളണ്ടിയര്‍) എന്നിവരെ തെരഞ്ഞെടുത്തു.
താത്തൂരില്‍ നടന്ന യോഗത്തില്‍ വി.എം അബ്ദുറഷീദ്‌ സഖാഫി അധ്യക്ഷത വഹിച്ചു. ബീരാന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഇബ്രാഹീം സഖാഫി താത്തൂര്‍, മുഹമ്മദലി മാസ്റ്റര്‍, ഖാലിദ്‌ സഖാഫി, പി.ടി.സി മുഹമ്മദലി മാസ്റ്റര്‍, ശംസുദ്ധീന്‍ പെരുവയല്‍, അബ്ദുല്‍ ബാരി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉമര്‍ഹാജി മണ്ടാള്‍ വളണ്ടിയര്‍മാര്‍ക്ക്‌ പരിശീലനം നല്‍കി. യൂസുഫ്‌ നൂറാനി സ്വാഗതവും ശരീഫ്‌ സഖാഫി നന്ദിയും പറഞ്ഞു.