ഖത്‌മുല്‍ ബുഖാരിക്കും മര്‍കസ്‌ ആത്മീയ സമ്മേളനത്തിനും സ്വാഗതസംഘമായി

0
1392
SHARE THE NEWS

കോഴിക്കോട്‌: മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ബുഖാരി ക്ലാസിന്റെ സമാപന സംഗമവും ആത്മീയ സമ്മേളനവും മെയ്‌ പന്ത്രണ്ട്‌ രാവിലെ പത്ത്‌ മണി മുതല്‍ വൈകുന്നേരം ഒമ്പത്‌ മണി വരെ മര്‍കസില്‍ നടക്കും. പത്താം തിയ്യതി വൈകീട്ട്‌ നാല്‌ മണിക്ക്‌ സഖാഫി ക്യാമ്പ്‌ ആരംഭിക്കും. 12ന്‌ രാവിലെ പത്ത്‌ മണിക്ക്‌ സമ്പൂര്‍ണ സഖാഫി സംഗമവും വൈകീട്ട്‌ നാല്‌ മണിക്ക്‌ ഖത്‌മുല്‍ ബുഖാരിയും തുടര്‍ന്ന്‌ ആത്മീയ സമ്മേളനവും നടക്കും.
പരിപാടിയുടെ സ്വാഗതസംഘം ഭാരവാഹികളായി കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍(ചെയര്‍മാന്‍), സി.മുഹമ്മദ്‌ ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി(വൈ.ചെയര്‍മാന്‍), ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌(ജന.കണ്‍വീനര്‍), ഹസന്‍ സഖാഫി തറയിട്ടാല്‍, സി.പി ഉബൈദുല്ല സഖാഫി(കണ്‍വീനര്‍), യൂസുഫ്‌ ഹാജി(ട്രഷറര്‍), ഏ.സി കോയ മുസ്‌ലിയാര്‍, മുഹമ്മദ്‌ സഖാഫി വെണ്ണക്കോട്‌(ഫുഡ്‌), ബശീര്‍ സഖാഫി കൈപ്പുറം, ലത്തീഫ്‌ സഖാഫി(അക്കമഡേഷന്‍), കുഞ്ഞു മുഹമ്മദ്‌ സഖാഫി, വി.പി മുഹമ്മദ്‌ സഖാഫി (സ്വീകരണം), ചിയ്യൂര്‍ മുഹമ്മദ്‌ മുസ്‌ലിയാര്‍, റശീദ്‌ സഖാഫി പത്തപ്പിരിയം(ഫിനാന്‍സ്‌), ഉമര്‍ഹാജി മണ്ടാളില്‍, സുഹൈല്‍ തങ്ങള്‍(വളണ്ടിയര്‍), സമദ്‌ സഖാഫി മായനാട്‌, ബഷീര്‍ സഖാഫി കാരക്കുന്ന്‌(പ്രചാരണം), സമദ്‌ പുലിക്കാട്‌, അബ്ദുറഹ്‌മാന്‍ സഖാഫി, ലുഖ്‌മാന്‍ കരുവാരക്കുണ്ട്‌(മീഡിയ), പി.സി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, എ.കെ മൂസ ഹാജി(ലോ&ഓര്‍ഡര്‍), വി.എം റശീദ്‌ സഖാഫി, ഹനീഫ സഖാഫി(സ്റ്റേജ്‌), മജീദ്‌ മുസ്‌ലിയാര്‍, റശീദ്‌ സഖാഫി(റജിസ്‌ട്രേഷന്‍), സിദ്ദീഖ്‌ ഹാജി, സ്വലാഹുദ്ദീന്‍ സഖാഫി(പബ്ലിസിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സി.മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, ഉനൈസ്‌ മുഹമ്മദ്‌, അബ്ദു്‌ല്ല സഖാഫി മലയമ്മ, ഹഖീം സഅദി, പി.സി ഇബ്രാഹീം മാസ്റ്റര്‍ സംബന്ധിച്ചു. ഹസന്‍ സഖാഫി തറയിട്ടാല്‍ സ്വാഗതവും ശംവീല്‍ നൂറാനി നന്ദിയും പറഞ്ഞു.


SHARE THE NEWS