ഹജ്ജ്‌ ക്യാമ്പ്‌ കരിപ്പൂരിലേക്ക്‌ പുന:സ്ഥാപിക്കാന്‍ ശ്രമിക്കും: കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍

0
475
SHARE THE NEWS

കുന്നമംഗലം: കേരളത്തില്‍ നിന്ന്‌ ഹജ്ജിന്‌ പുറപ്പെടുന്നവരില്‍ തൊണ്ണൂറ്‌ ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണെന്നും കരിപ്പൂരിനെ ഹജ്ജ്‌ എമ്പാര്‍ക്കേഷന്‍ പോയിന്റായി പുന:സ്ഥാപിക്കുമെന്നും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ ചൗദരി മഹ്‌ബൂബ്‌ അലി കൈസര്‍ പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌്‌ലാമിലെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ ഹജ്ജ്‌ വിശ്വാസികള്‍ക്ക്‌ സുഗമമായി നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ക്ക്‌ കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ്‌കുട്ടി മുസ്‌്‌ലിയാര്‍, വി.പി.എം ഫൈസി വില്യാപള്ളി, പി.സി ഇബ്രാഹീം മാസ്റ്റര്‍, മെഹ്‌ബൂബ്‌, ഹസന്‍ സഖാഫി തറയിട്ടാല്‍, ഷൗക്കത്ത്‌ സംബന്ധിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്‌ സ്വാഗതവും ഉനൈസ്‌ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.


SHARE THE NEWS