കോഴിക്കോട്: മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ 20 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ദർസ് മർകസ് ശരീഅ സിറ്റി സംഘടിപ്പിക്കുന്നു. മുഹമ്മദ് നബി(സ്വ)യുടെ സ്വഭാവ സവിശേഷതകൾ എങ്ങനെയാണ് വിശ്വാസികൾ ജീവിതത്തിൽ പാലിക്കേണ്ടത് എന്ന് വിവരിക്കുന്നതാണ് ‘ശമാഇലു റസൂൽ ഓൺലൈൻ ദർസ്’. പതിനഞ്ചു വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക: 7594870706