അഖില കേരള മെഗാ ബുക്ക് ടെസ്റ്റ്: രജിസ്‌ട്രേഷൻ ആരംഭിച്ചു

0
378
SHARE THE NEWS

കോഴിക്കോട്: കോഴിക്കോട് ഐ.പി.ബി ബുക്‌സ് പുറത്തിറക്കിയതും ഡോ: ഉമറുൽ ഫാറൂഖ് സഖാഫി രചിച്ചതുമായ ‘മരണമില്ലാത്തവരുടെ നാട്ടിൽ നിന്ന് – ഈജിപ്ത് കുറിപ്പുകൾ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കപ്പെടുന്ന അഖില കേരള മെഗാ ബുക്ക് ടെസ്റ്റിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പ്രായ പരിധിയില്ലാതെ സമൂഹത്തിലെ മുഴുവൻ പേർക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് ബുക്ക് ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. 2021 ജൂൺ പതിനെട്ടിനാണ് ബുക്ക് ടെസ്റ്റ്. കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ വിറാസ് സ്റ്റുഡന്റസ് യൂണിയൻ റിവാഖാണ് സംഘാടകർ.

ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് പതിനായിരത്തി ഒന്ന് രൂപയും രണ്ടാം സ്ഥാനത്തിന് അയ്യായിരത്തി ഒന്നു രൂപയും മൂന്നാം സ്ഥാനത്തിന് മൂവ്വായിരത്തി ഒന്ന് രൂപയുമാണ് സമ്മാനം. കൂടാതെ ആദ്യ പത്ത് വിജയികൾക്ക് ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ബുക്ക് ടെസ്റ്റിനു പങ്കെടുക്കുന്നവർക്ക് നൂറ്റിയമ്പതു രൂപയുടെ പുസ്തകം നൂറു രൂപക്ക് ഐ.പി.ബി ഷോറൂമുകളിൽ നിന്നും തപാൽ വഴിയും ലഭിക്കും. പുസ്തകം തപാലിൽ ആവശ്യമുള്ളവർ ബുക്ക് ടെസ്റ്റ് എന്നെഴുതി സ്വീകരിക്കുന്ന ആളുടെ പേരും വിലാസവും 9562383666 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാവുന്നതാണ്. തപാൽ ചാർജ് ബാധകമായിരിക്കും. രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും 7594870706, 9061790990 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


SHARE THE NEWS