മര്‍കസ് സമ്മേളനത്തിന് 4343 വോളണ്ടിയര്‍മാര്‍: രജിസ്ട്രേഷന്‍ ആരംഭിച്ചു

0
1437
മര്‍കസ് സമ്മേളന വൊളണ്ടിയര്‍ രജിസ്ട്രേഷന്‍ ഫോം വിതരണം സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നിര്‍വ്വഹിക്കുന്നു
SHARE THE NEWS

കോഴിക്കോട്: ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന് 4343 വോളണ്ടിയര്‍മാര്‍ക്കായുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു. സമ്മേളനത്തിന്റെ ഗതാഗതം, ഭക്ഷണ-കുടിവെള്ള വിതരണം, സെക്യൂരിറ്റി, വാഹന പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങളില്‍ വോളണ്ടിയര്‍മാര്‍ സജീവമായിരിക്കും. മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മണ്ടാളില്‍ ദുല്‍കിഫില്‍ സഖാഫിക്കു ആദ്യ ഫോം നല്‍കി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. സി.പി മൂസ ഹാജി, കാലം മാവൂര്‍, ഉസ്മാന്‍ മുസ്ലിയാര്‍, ലത്തീഫ് സഖാഫി പെരുമുഖം, മുല്ലക്കോയ തങ്ങള്‍ കോഴിക്കോട്, മിഫ്തഹ് മൂഴിക്കല്‍, ഹൈദര്‍ കുന്ദമംഗലം സംബന്ധിച്ചു. സമ്മേളന സ്വാഗത സംഘം ഓഫീസില്‍ വൊളണ്ടിയര്‍ രജിസ്ട്രേഷന്‍ ഫോം ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9072500437


SHARE THE NEWS