ഡോ. സജി ഗോപിനാഥിന്റെ പ്രഭാഷണം ഇന്ന് മർകസിൽ

0
199

കോഴിക്കോട്: മർകസുമായി  സഹകരിച്ചു മർച്ചന്റ്‌സ് ചേംബർ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന വെബിനാറിൽ ഇന്ന് (ഞായർ) കേരള സ്റ്റാർട്ട് ആപ്പ് മിഷൻ സി.ഇ. ഒ ഡോ സജി ഗോപിനാഥ് പ്രഭാഷണം  നടത്തും. ‘പുതിയ കാലത്തെ  സാമ്പത്തിക അതിജീവനവും വളർച്ചാ മാർഗങ്ങളും’ എന്ന ശീർഷകത്തിൽ വൈകുന്നേരം 4 മണി മുതൽ 6 വരെയാണ് പരിപാടി. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖം അവതരിപ്പിക്കും. സി.പി മൂസ ഹാജി അപ്പോളോ, അധ്യക്ഷത വഹിക്കും. ഐ.പി.എഫ്, ഐ.സി.എഫ് ഗൾഫ് കൗൺസിൽ എന്നിവയും  പ്രോഗ്രാം  സഹ സംഘടകരാണ്. ഓൺലൈൻ പ്ലാറ്റ് ഫോമായ സൂമിൽ നടക്കുന്ന പരിപാടിയുടെ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9072 500 434