സഖാഫി അന്താരാഷ്ട്ര ദഅ്‌വാ സംഗമം മെയ്‌ആദ്യത്തില്‍

0
676

കോഴിക്കോട്‌: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദഅ്‌വ പ്രവര്‍ത്തനമേഖലയില്‍ സേവന നിരതരായ മര്‍കസ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സഖാഫി പണ്ഡിതന്മാരുടെ പ്രഥമ അന്താരാഷ്ട്ര സംഗമം മെയ്‌ ആദ്യവാരത്തില്‍ നടത്താന്‍ മര്‍കസില്‍ ചേര്‍ന്ന സഖാഫി ശൂറ ഭാരവാഹികള്‍ തീരുമാനിച്ചു. മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന ദഅ്‌വ സംഗമത്തില്‍ വിദേശ പണ്ഡിതര്‍ സംബന്ധിക്കും. 5000ത്തോളം പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന സംഗമത്തിലേക്ക്‌ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ്‌ പ്രവേശനം.
ഇതിനായി ചേര്‍ന്ന യോഗത്തില്‍ എസ്‌.വൈ.എസ്‌ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ.എം സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ബാദുഷ സഖാഫി ആലപ്പുഴ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.ഇ.കെ മുസ്‌തഫ സഖാഫി, ലത്തീഫ്‌ സഖാഫി പെരുമുഖം, ബഷീര്‍ സഖാഫി കൈപ്പുറം, അബ്ദു റഷീദ്‌ സഖാഫി പത്തപ്പിരിയം, മലയമ്മ അബ്ദുല്ല സഖാഫി, ത്വാഹിര്‍ സഖാഫി മഞ്ചേരി, സയ്യിദ്‌ സ്വാലിഹ്‌ തുറാബ്‌ സഖാഫി, അക്‌ബര്‍ ബാദുഷ സഖാഫി സംബന്ധിച്ചു. തറയിട്ടാല്‍ ഹസന്‍ സഖാഫി സ്വാഗതവും മുഹമ്മദ്‌ ശംവീല്‍ സഖാഫി നന്ദിയും പറഞ്ഞു.