അന്താരാഷ്ട്ര സഖാഫി സമ്മേളനം: വിവിധ സംസ്ഥാന പ്രതിനിധികള്‍ പങ്കെടുക്കും

0
481
SHARE THE NEWS

കാരന്തൂര്‍: ഇസ്‌ലാമിക പ്രചാരണവും ആധുനിക പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ മെയ്‌ പത്ത്‌ മുതല്‍ മര്‍കസില്‍ നടക്കുന്ന അന്താരാഷ്ട്ര സഖാഫി സംഗമത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന സഖാഫിമാരെ പങ്കെടുപ്പിക്കുവാനും അന്താരാഷ്ട്ര പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളില്‍ കേരളത്തിലെ സമുന്നത പണ്ഡിതന്മാരെ ഉള്‍കൊള്ളിക്കാനും അന്താരാഷ്ട്ര സഖാഫി സമ്മേളന സംഘാടക സമിതി തീരുമാനിച്ചു. കേരളത്തിനു പുറത്തുനിന്നുള്ള സഖാഫികള്‍ക്ക്‌ ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ യോഗം തീരുമാനിച്ചു. കശ്‌മീര്‍, വെസ്‌റ്റ്‌ ബംഗാല്‍, ഡല്‍ഹി, ഗുജറാത്ത്‌, മഹാരാഷ്ട്ര, യു.പി, തമിഴ്‌നാട്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി യോഗം വിലയിരുത്തി.


SHARE THE NEWS