രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ മര്‍കസ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചു: കാന്തപുരം

0
1163
മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സഖാഫി സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
SHARE THE NEWS

കോഴിക്കോട്: ഇന്ത്യയെ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും അഭിവൃദ്ധിപ്പെടുത്തുന്നതില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി മര്‍കസ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചുവെന്ന് മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സമ്പൂര്‍ണ്ണ സഖാഫി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

1990കളുടെ ആദ്യം മുതല്‍ മര്‍കസ് പ്രവര്‍ത്തനങ്ങള്‍ ദേശീയരംഗത്തേക്ക് വ്യാപിപ്പിച്ചത് മലയാളികള്‍ക്ക് കൈവന്ന വൈജ്ഞാനിക അവസരങ്ങള്‍ രാജ്യത്തൊട്ടാകെ ലഭ്യമാവണമെന്ന ഉദ്ദേശത്തോടെയായിരുന്നു. ഓരോ സംസ്ഥാനത്തും മര്‍കസിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വരവേല്‍പ്പ് ലഭിച്ചു. വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ബഹുസ്വരമായ സാമൂഹികാവസ്ഥ സജീവമാക്കുന്നതിലും മര്‍കസ് വലിയ പങ്കുവഹിച്ചുവെന്നും കാന്തപുരം പറഞ്ഞു.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന വഹിച്ചു. സമസ്ത സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതികള്‍ വിശദീകരിച്ചു സംസാരിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍, ജലീല്‍ സഖാഫി ചെറുശോല, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്ല സഖാഫി മലയമ്മ, അലവി സഖാഫി കായലം, ബഷീര്‍ സഖാഫി കൈപ്പുറം, റശീദ് സഖാഫി കുറ്റ്യാടി, ഇസ്മാഈല്‍ സഖാഫി പ്രസംഗിച്ചു. സഖാഫികള്‍ സമ്മേളനത്തിന്റെ ഭാഗമായി മര്‍കസിനു നല്‍കുന്ന ഉപഹാര സമര്‍പ്പണത്തിന്റെ ഉദ്ഘാടനം മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ തളീക്കരയില്‍ ഫണ്ട് ശേഖരിച്ചു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.


SHARE THE NEWS