യു.എ.ഇ സര്‍ക്കാര്‍ നിയമനം ലഭിച്ചവര്‍ക്ക്‌ മര്‍കസ്‌ യാത്രയയപ്പ്‌ നല്‍കി

0
1480
SHARE THE NEWS

കുന്നമംഗലം: യു.എ.ഇ സര്‍ക്കാറിന്‌ കീഴിലുള്ള വിവിധ തസ്‌തികകളില്‍ നിയമനം ലഭിച്ച മതപണ്ഡിതന്മാര്‍ക്ക്‌ മര്‍കസ്‌ മാനേജ്‌മെന്റ്‌ യാത്രയയപ്പ്‌ നല്‍കി. മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ച ഖുര്‍ആന്‍ പണ്ഡിത പ്രതിഭകളെയാണ്‌ യു.ഇ.എ സര്‍ക്കാര്‍ ഔദ്യോഗിക നിയമനം നല്‍കി തിരഞ്ഞെടുത്തത്‌. കഴിഞ്ഞ മാസം കേരളത്തിലെത്തിയ യു.എ.ഇ സര്‍ക്കാര്‍ പ്രതിനിധികളാണ്‌ മര്‍കസ്‌ ബിരുദധാരികള്‍ക്ക്‌ അഭിമുഖത്തിലൂടെ നിയമനം നല്‍കിയത്‌.
യാത്രയയപ്പ്‌ ചടങ്ങില്‍ മര്‍കസ്‌ ജനറല്‍ മാനേജര്‍ സി.മുഹമ്മദ്‌ ഫൈസി, അബ്ദുല്ലത്തീഫ്‌ സഖാഫി, ബഷീര്‍ സഖാഫി, ഹനീഫ്‌ സഖാഫി, ഹാഫിള്‌ സമദ്‌ സഖാഫി, നൗഷാദ്‌ സഖാഫി, ഇബ്രാഹീം മാവൂര്‍ സംബന്ധിച്ചു. പി.കെ.എസ്‌ തങ്ങള്‍ തലപ്പാറ പ്രാര്‍ത്ഥന നിര്‍വഹിച്ചു.


SHARE THE NEWS