മര്‍കസ് ശരിഅ സിറ്റി; പി.ജി ഫലം പ്രഖ്യാപിച്ചു

0
557
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരീഅഃ സിറ്റിയിലെ പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ ശരീഅ ആന്റ് മോഡേണ്‍ ലോ ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. മുഹമ്മദ് യാസീന്‍, മുഹമ്മദ് മിദ്‌ലാജ് മസ്‌റൂര്‍, മുഹമ്മദ് ലബീബ് ടി.കെ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് റാങ്കുകള്‍ക്കര്‍ഹരായി. അലി സിയാദ്, മുഹമ്മദ് അല്‍ത്വാഫ് എ.വൈ, ഫസ്‌ലുറഹ്മാന്‍ പി.പി, ഫാളില്‍ മുഹമ്മദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ കെ.എന്‍, അബൂബക്കര്‍ സിദ്ധീഖ്, മുഹമ്മദ് മിദ്‌ലാജ് എന്‍.വി തുടങ്ങിയവരാണ് മറ്റു റാങ്കുകാര്‍. പരീക്ഷാഫലം www.shariactiy.comല്‍ ലഭ്യമാണ്.
വിജയികളെ നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ശരീഅ സിറ്റി ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ: എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, ശരീഅ സിറ്റി അക്കാഡമിക് ഡയറക്ടര്‍ ഡോ: ഉമറുല്‍ ഫാറൂഖ് സഖാഫി എന്നിവര്‍ അഭിനന്ദിച്ചു.


SHARE THE NEWS