മർകസ് ശരീഅ അഡ്മിഷൻ: ഓൺലൈൻ അപേക്ഷ ഇന്ന് അവസാനിക്കും

0
656
SHARE THE NEWS

കോഴിക്കോട്: ജാമിയ മർകസിന് കീഴിലെ ഇസ്‌ലാമിക് കോഴ്‌സിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയ്യതി ഇന്ന് (ചൊവ്വ ) അവസാനിക്കും. കോളേജ് ഓഫ് ഇസ്‌ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക ശരിഅ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഡിപ്പാർട്മെന്റുകളിലേക്കുള്ള അപേക്ഷകളാണ് ഇന്ന് അവസാനിക്കുക.
http://admission.makaz.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. ഹാൾടിക്കറ്റ് മാർച്ച് 16 മുതൽ സൈറ്റിൽ ലഭ്യമാവും. എൻട്രൻസ് എക്സാം മാർച്ച് 19 രാവിലെ 9 മണിക്ക് മർകസ് മെയിൻ ക്യാമ്പസിൽ വെച്ച് നടക്കും. അപേക്ഷകർ പ്രസ്തുത ദിവസം രാവിലെ 8 മണിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു. 9072500423, 9745453525


SHARE THE NEWS