നാസർ വാണിയമ്പലത്തിനു മർകസിന്റെ ആദരം

0
521
കാരന്തൂർ: മർകസിന്റെ  അക്കാദമിക  പ്രവർത്തനങ്ങളെ  യു.എ.ഇയിലെ  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ  നിർണായക  പങ്കുവഹിച്ച  , ദുബായ് ഇസ്‌ലാമിക് ബാങ്ക് സീനിയർ  ഓഫീസർ നാസർ വാണിയമ്പലത്തെ  മർകസിൽ നടന്ന  ചടങ്ങിൽ  കാന്തപുരം  എ.പി  അബൂബക്കർ മുസ്‌ലിയാർ  പ്രത്യേക  ഫലകം നൽകി ആദരിച്ചു. ഷാർജയിലെ അൽ  ഖാസിമിയ്യ  യൂണിവേഴ്‌സിറ്റിയുമായി അഫിലിയേഷൻ ഉണ്ടാക്കുന്നതിലും , ഷാർജ  ഗവൺമെന്റിന്റെ  കീഴിൽ നേരിട്ട് ഓരോ വർഷവും നേരിട്ട് നടക്കുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക സമ്മേളനത്തിലേക്ക്‌ മർകസിൽ നിന്ന് വിദ്യാർഥികളെ  കൊണ്ടുപോകുന്നതിലും നിദാനമായത്  നാസർ വാണിയമ്പലത്തിന്റെ പ്രവർത്തനങ്ങളാണ്. ഷാർജ  ബുക്ക് ഫയറിൽ  സിറാജിന്റെ സ്റ്റാൾ തുടങ്ങുന്നതിലും ഇദ്ദേഹത്തിന്റെ  പരിശ്രമങ്ങൾ കാരണമായിട്ടുണ്ട്.ഗൾഫിലെ  സംഘടനാ രംഗത്തും ഇദ്ദേഹം സജീവമായിരുന്നു. മർകസ്  യു.എ.ഇ അക്കാദമിക്  കോർഡിനേറ്റർ  ആയി  നാസർ വാണിയമ്പലം  ഇപ്പോൾ പ്രവർത്തിക്കുന്നു. 

 ഗൾഫിൽ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുമ്പോഴും   മർകസിന്റെ സുന്നി പ്രസ്ഥാനത്തിന്റെയും മുന്നോട്ടുള്ള  ഗമനത്തിന്  ആത്മാർത്ഥയായി  ഇടപെട്ട  വ്യക്തിയാണ് നാസർ വാണിയമ്പലമെന്നും  അത്തരം ആളുകൾ മർകസിന്റെ  വൈജ്ഞാനിക പുരോഗതിയിൽ വഹിച്ച പങ്ക് അതുല്യമാണെന്നും  കാന്തപുരം  എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. സയ്യിദ്സി അലി ബാഫഖി  തങ്ങള്‍  അധ്യക്ഷത വഹിച്ചു. .മുഹമ്മദ്  ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്  എന്നിവർ   ചടങ്ങിൽ സംസാരിച്ചു.