കാരന്തൂര്‍: വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗ സാഹിത്യ സിദ്ധികളെ പരിപോഷിപ്പിക്കുതിനു വേണ്ടി മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച എക്സിപിരിമെന്റ് 2016 ആര്‍ട്സ് ഫെസ്റ്റിന് തിരശ്ശീല വീണു. കഴിഞ്ഞ വ്യാഴം, വെളളി ദിവസങ്ങളിലായി സ്കൂളില്‍ നട വര്‍ണ്ണാഭമായ ചടങ്ങില്‍ 50 ഓളം വ്യത്യസ്ത ഇനങ്ങളിലായി ആയിരത്തിലിധികം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ മാറ്റുരച്ചു. പരിപാടി സ്കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഷൗക്കത്തലി ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ സീനിയര്‍ പ്രിന്‍സിപ്പാള്‍ അമീര്‍ ഹസന് ഓസ്ത്രേലിയ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ മാനേജര്‍ ഹനീഫ് അസ്ഹരി, അസി.പ്രന്‍സിപ്പാള്‍ റംസ മുഹമ്മദ്, ദില്‍ഷാദ്, ഹുസൈന് സഖാഫി, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.വി.മുഹമ്മദ് ഹാജി, അബ്ദുറഹിമാന് കുട്ടി, ഹൈദരലി എന്നിവര്‍ സംബന്ധിച്ചു.