മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികം; ദക്ഷിണ മേഖല നേതൃസംഗമം 24ന് തിരുവനന്തപുരത്ത്

0
425
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലാ നേതൃസംഗമം ഈ മാസം 24 ബുധനാഴ്ച തിരുവനന്തപുരം അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംസ്ഥാന തല പ്രതിനിധികള്‍, ജില്ലാ നേതാക്കള്‍, സോണ്‍ ഭാരവാഹികള്‍ പങ്കെടുക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

നാല്‍പത്തിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മര്‍കസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, മര്‍കസ് നോളജ് സിറ്റിയുടെ വിവിധ പദ്ധതികളും സംഗമത്തില്‍ അവതരിപ്പിക്കും.

നാല്‍പത്തിമൂന്നാം വാര്‍ഷിക സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി കൊല്ലം, വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി, ബാദുഷ സഖാഫി ആലപ്പുഴ, ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, വി.എച്ച് അലി ദാരിമി എറണാകുളം, അബ്ദുല്‍ കരീം സഖാഫി ഇടുക്കി, എ. സൈഫുദ്ധീന്‍ ഹാജി, സിദ്ധീഖ് സഖാഫി നേമം, ജബ്ബാര്‍ സഖാഫി എറണാകുളം, ഡോ മുഹമ്മദ് ഫാറൂഖ് നഈമി, കെ.എസ്.എം.റഫീഖ് അഹമ്മദ് സഖാഫി, കെ വൈ നിസാമുദ്ധീന്‍ ഫാളിലി, ഷാജഹാന്‍ സഖാഫി കാക്കനാട്, നിസാര്‍ സഖാഫി കോട്ടയം, അശ്റഫ് ഹാജി അലങ്കാര്‍, മുഹമ്മദ് അസ്ഹര്‍ പത്തനംതിട്ട സംബന്ധിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ നേതാക്കള്‍ പങ്കെടുക്കുന്ന ഉത്തരമേഖലാ നേതൃ സംഗമം ഏപ്രില്‍ 3ന് മര്‍കസില്‍ നടക്കും.


SHARE THE NEWS