മാറുന്ന കാലത്തെ മാധ്യമ പ്രവര്‍ത്തനം; ശ്രീകണ്ഠന്‍ നായരുടെ ടോക് ഷോ നാളെ

0
667
SHARE THE NEWS

കോഴിക്കോട്: ‘മാറുന്ന കാലത്തെ മാധ്യമ പ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ മര്‍കസും ജെ.ഡി.റ്റിയും സഹകരിച്ചു സംഘടിപ്പിക്കുന്ന കണ്‍ഫാബിയ ടോക്കില്‍ നാളെ (ശനി) പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും അവതാരകനുമായ ശ്രീകണ്ഠന്‍ നായര്‍ സംവദിക്കും. ഇന്ത്യന്‍ സമയം രാവിലെ 11 മുതല്‍ ‘സൂം’ പ്ലാറ്റ്‌ഫോമിലാണ് പരിപാടി.
മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ജേണലിസം ഡിപ്പാര്‍ട്ടമെന്റ്, മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ രിവാഖ്, മദീനത്തുന്നൂര്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് വിദ്യാര്‍ത്ഥി യൂണിയന്‍ നാദി ദഅവ എന്നിവ പരിപാടിയുടെ സഹസംഘടകരാണ്.

വിവരങ്ങള്‍ക്ക്: 9072 500 404

ഷോയില്‍ പങ്കെടുക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


SHARE THE NEWS