പാട്ടുപാടി ജയിക്കാന്‍ പാഠക്കൂട്ടുമായി നിയാസ്‌ ചോല

0
993

കുന്നമംഗലം: പാഠഭാഗങ്ങള്‍ പാട്ടിന്റെ താളത്തില്‍ ചിട്ടപ്പെടുത്തി എസ്‌.എസ്‌.എല്‍.എസി വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം ആസ്വാദ്യകരമാക്കുന്ന തിരക്കിലാണ്‌ മര്‍കസ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ നിയാസ്‌ ചോല. സയന്‍സിലെയും കണക്കിലെയും കടുകട്ടിയായ ആശയങ്ങളെ മനോഹരമായ നാടന്‍ പാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയും ട്യൂണില്‍ ചിട്ടപ്പെടുത്തിയാണ്‌ തന്റെ സ്‌കൂളില്‍ പഠിപ്പിക്കുന്നത്‌. ഇതിനകം കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ എസ്‌.എസ്‌.എല്‍.സി ക്യാമ്പുകളിലെ സ്ഥിരം അതിഥികൂടിയാണ്‌ സംസ്ഥാന ദേശീയ അധ്യാപക ജേതാവായ നിയാസ്‌ ചോല.
ഇലക്ട്രോണിക്‌സ്‌, നമ്മുടെ പ്രപഞ്ചം, ഓര്‍ഗാനിക്‌ കെമിസ്‌ട്രി, സമവാക്യങ്ങള്‍, വൈദ്യുത പവര്‍പ്രേഷണം തുടങ്ങി ഇംഗ്ലീഷ്‌ ഗ്രാമര്‍ വരെ കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി 250തോളം പഠനപ്പാട്ടുകള്‍ ഇതിനകം രചിച്ചു കഴിഞ്ഞു. ഇംഗ്ലീഷ്‌ മീഡിയം വിദ്യാര്‍ത്ഥികളും ഇതിനകം നിയാസ ചോലയുടെ ശിക്ഷണത്തിലുണ്ട്‌.