മർകസ് 43-ാം വാർഷികത്തിന് ഉജ്ജ്വല തുടക്കം

0
444
SHARE THE NEWS

കോഴിക്കോട്: മർകസ് 43-ാം വാർഷിക സനദ്‌ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. 2029 സഖാഫി പണ്ഡിതർക്കും 313 ഹാഫിളുകൾക്കും സനദ് നൽകുന്ന സംഗമത്തിൽ സ്ഥാന വസ്ത്ര വിതരണത്തിന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി.

ഉദ്‌ഘാടന സംഗമത്തിൽ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് മുന്നോട്ടു വെക്കുന്ന ലക്ഷ്യങ്ങളിൽ മുഖ്യമായത് ഇന്ത്യയിലെ അവശ ജനവിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികമായും ശാക്തീകരിക്കുക എന്നാണെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. സമൂഹത്തിൽ വൈജ്ഞാനിക മുന്നേറ്റം സാധ്യമാകുന്നതിന് നല്ല അറിവും പരിശീലനവും ലഭിച്ച യുവപണിതന്മാരുടെ നേതൃത്വം ഓരോ ഗ്രാമങ്ങളിലും ഉണ്ടാകണം. അങ്ങനെയുള്ള പണ്ഡിതസമൂഹത്തെയാണ് മർകസ് രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മർകസ് വൈസ് ചാൻസലർ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി.

ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷനിൽ സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി പ്രാർത്ഥന നടത്തി. കെകെ അഹ്മദ് കുട്ടി മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. വൈകുന്നേരം 7 മണിക്ക് ഖുർആൻ മനഃപാഠം പൂർത്തിയാക്കിയവർക്കുള്ള സ്ഥാനാവസ്ത്ര വിതരണം നടന്നു.

പറവൂർ കുഞ്ഞു മുഹമ്മദ് സഖാഫി, വി ടി അഹ്മദ് കുട്ടി മുസ്‌ലിയാർ, അബ്ദുല്ല ഫൈസി പിസി, മലയമ്മ അബ്ദുല്ല സഖാഫി, ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ, ബഷീർ സഖാഫി കൈപ്പുറം, അബ്ദുൽ ഗഫൂർ അസ്ഹരി, സൈനുദ്ധീൻ അഹ്‌സനി പങ്കെടുത്തു.

2020, 21 വർഷങ്ങളിൽ പുറത്തിറങ്ങിയ ആയിരം വിദ്യാർത്ഥികൾക്കുള്ള സ്ഥാന വസ്ത്ര വിതരണം ഇന്ന്(വ്യാഴം) രണ്ടു സെഷനുകളിലായി നടക്കും നടക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. വി.പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്‌ഘാടനം ചെയ്യും. അബ്ദുൽ ജലീൽ സഖാഫി ചെറുശോല സന്ദേശ പ്രഭാഷണം നടത്തും. ഉച്ചക്ക് ശേഷമുള്ള സെഷനിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രാർത്ഥന നടത്തും. മുഖ്താർ ഹസ്രത്ത് അധ്യക്ഷത വഹിക്കും. അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ മുഖ്യപ്രഭാഷണം നടത്തും. ഡോ. അബ്ദുൽ ഹകീം സഅദി, മുഹിയുദ്ധീൻ കുട്ടി സഅദി കൊട്ടൂക്കര, ഉമറലി സഖാഫി എടപ്പലം, സയ്യിദ് ജസീൽ കാമിൽ ഇർഫാനി പ്രസംഗിക്കും.


SHARE THE NEWS