റൈഹാന്‍ വാലിയില്‍ വായനാ ക്യാമ്പയിനിന് തുടക്കം

0
452

കാരന്തൂര്‍: മര്‍കസ് റൈഹാന്‍ വാലിയിലെ ലൈബ്രറി വിംഗിന്റെ നേതൃത്വത്തില്‍ വായിക്കുക, വായനയെ അറിയുക എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ദ്വൈമാസ ക്യാമ്പയിനിന് തുടക്കമായി. വിദ്യാര്‍ത്ഥികളെ വായനയിലേക്കെത്തിക്കുന്ന ഇരുപത് പദ്ധതികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. മര്‍കസ് റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പയിന്‍ ഉദ്ഘാടനം അമീര്‍ ഹസന്‍ നിര്‍വഹിച്ചു. സഈദ് ഇര്‍ഫാനി, നാസര്‍ സഖാഫി, മജീദ് സഖാഫി സംസാരിച്ചു. ഫക്രുദ്ദീന്‍ സ്വാഗതവും സൈനുല്‍ ആബിദീന്‍ നന്ദിയും പറഞ്ഞു.

മര്‍കസ് റൈഹാന്‍ വാലി വായനാ ക്യാമ്പയിന്‍ അമീര്‍ ഹസന്‍ ഉദ്ഘാടനം ചെയ്യുന്നു
മര്‍കസ് റൈഹാന്‍ വാലി വായനാ ക്യാമ്പയിന്‍ അമീര്‍ ഹസന്‍ ഉദ്ഘാടനം ചെയ്യുന്നു