വീടുകളിൽ ഒതുങ്ങുമ്പോഴും സന്തോഷം എല്ലാവരിലേക്കും പകരണം: കാന്തപുരം

0
331
SHARE THE NEWS

കോഴിക്കോട്: ഒരു മാസത്തെ വ്രതനാളുകൾ പൂർത്തീകരിച്ചു പെരുന്നാളിനെ സ്വീകരിക്കുന്ന വിശ്വാസികൾ കരുണാദ്രമായ മനസ്സോടെ, വിഷമിക്കുന്നവരുടെ പ്രയാസങ്ങൾ അകറ്റാനും സ്നേഹ സാന്ത്വന സന്ദേശങ്ങൾ പരസ്പരം കൈമാറാനും ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. കോവിഡ് മൂർച്ഛിച്ചു നിൽക്കുന്ന ഈ സമയത്ത് ആഘോഷങ്ങൾ വീടുകളിൽ പരിമിതപ്പെടുത്തണം. ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് കഷ്ടപ്പെടുന്നവരെ സഹായിക്കാനും, സൗഹൃദ ബന്ധങ്ങൾ പുതുക്കാനും വിശ്വാസികൾക്ക് സാധിക്കണം. ആരോഗ്യ പരിപാലനത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്‌സുമാർ, നിയമപാലർ, സന്നദ്ധ സേവകർ എന്നിവർക്ക് ആവശ്യമുള്ള എല്ലാ സഹകരണവും വിശ്വാസികൾ ചെയ്യണം: കാന്തപുരം പറഞ്ഞു.

ഫലസ്തീനിലെ ജനതക്ക് നേരെ നേരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണം ലോകത്തെ മുസ്‌ലിംകളെ ഏറെ വിഷമിപ്പിക്കുന്നതാണ്. ഫലസ്തീനികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എല്ലാവരും നടത്തണമെന്നും കാന്തപുരം പറഞ്ഞു.


SHARE THE NEWS