പ്ലസ് വണ്‍ സയന്‍സ്/കൊമേഴ്സ്; സ്കോളര്‍ഷിപ്പോടെ ദിഹ് ലിസില്‍ പഠിക്കാം

0
596
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ഗാര്‍ഡന്‍ ദിഹ് ലിസ് വേള്‍ഡ് സ്കൂളില്‍ പ്ലസ് വണ്‍ സയന്‍സ്/ കൊമേഴ്സ് വിഷയങ്ങള്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം.
ദിഹ് ലിസ് എക്സലന്‍സി ടെസ്റ്റില്‍ (DET) മികവ് തെളിയിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുക. അതിസമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% വരെ സ്കോളര്‍ഷിപ്പിന് അവസരമുണ്ടായിരിക്കും. വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം, DET സ്കോര്‍, ഏതെങ്കിലും രംഗത്തെ മികച്ച കഴിവുകള്‍, സാമ്പത്തിക സ്ഥിതി എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് 100% വരെ സ്കോളര്‍ഷിപ്പിന് പരിഗണിക്കുക.

പ്ലസ് വണ്‍ പഠനത്തോടൊപ്പം മര്‍കസ് ഗാര്‍ഡന്‍ രൂപകല്‍പ്പന ചെയ്ത ഇന്‍റഗ്രേറ്റഡ് മോറല്‍ സ്റ്റഡീസ് കൂടി ഉള്‍ക്കൊള്ളുന്ന റസിഡന്‍ഷ്യല്‍ സംവിധാനമാണ് ദിഹ് ലിസ് വേള്‍ഡ് സ്കൂള്‍. പ്ലസ് വണ്‍ സയന്‍സിനോട് കൂടെ JEE, NEET തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിംഗും കൊമേഴ്സിനോട് കൂടെ CA, CMA, CS തുടങ്ങിയ ഫൗണ്ടേഷന്‍ ക്ലാസുകളും ഉണ്ടായിരിക്കും.

ഇസ്ലാമിക വിദ്യാഭ്യാസം കൂടുതല്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്ലസ് ടുവിനോട് കൂടെ സമാന്തരമായി മര്‍കസ് ഗാര്‍ഡന്‍ ജാമിഅ മദീനത്തുന്നൂറിന്റെ നൂറാനി കോഴ്സ് ചെയ്യാനും പ്ലസ്ടുവിന് ശേഷം മദീനതുന്നൂറിൽ തുടർന്ന് പഠിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതണ്. www.dihlizworldschool.com എന്ന വെബ്സൈറ്റിലൂടെയോ https://dihlizworldschool.com/apply.php എന്ന ലിങ്ക് ഉപയോഗപ്പെടുത്തിയോ അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
+919746808570, +918907483678


SHARE THE NEWS