യുനാനി ഡോക്ടറാകാം; കേരളത്തിലെ ആദ്യ യുനാനി മെഡിക്കല്‍ കോളജിലൂടെ

0
474
SHARE THE NEWS

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ യുനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ BUMS (ബാച്ചിലര്‍ ഓഫ് യുനാനി മെഡിസിന്‍ & സര്‍ജറി) കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു പഠനത്തോടൊപ്പം 2020 നീറ്റ് പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 5 വര്‍ഷവും 6 മാസവുമാണ് പഠനകാലയളവ്.
അത്യാധുനിക സൗകര്യങ്ങളോടെ മേന്മയാര്‍ന്ന സേവനങ്ങള്‍ക്കുള്ള 2018ലെ ബെസ്റ്റ് യുനാനി ഹോസ്പിറ്റല്‍ അവാര്‍ഡ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന് ലഭിച്ചു. അന്താരാഷ്ട്ര മെഡിക്കല്‍ സ്ഥാപനങ്ങളുമായും യുനാനി കോളജിന് സഹകരണമുണ്ട്. മര്‍കസ് സാറ്റലൈറ്റ് ക്ലിനിക്കുകളില്‍ സേവനം ചെയ്യാനുള്ള അവസരവും മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിമിതമായ സീറ്റുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 8735 001 122, +91 9946 059 871, +91 8089 804 406


SHARE THE NEWS