16 ടൈലറിംഗ് മെഷീനുകൾ; ഒരു ഗ്രാമത്തിന്‌ സ്വയം തൊഴിൽ പദ്ധതിയൊരുക്കി മർകസ്

0
534

എടവണ്ണപ്പാറ: കോവിഡ് കാരണം പലവീടുകളിലും നിത്യജീവിതം ദുരിതകരമാവുമ്പോൾ, ഒരു നാടിനു മുഴുവൻ ആശ്വാസകരമാവുന്ന സ്വയം തൊഴിൽ പദ്ധതിയൊരുക്കിയിരിക്കയാണ് മർകസു സഖാഫത്തി സുന്നിയ്യ. എടവണ്ണപ്പാറ ജലാലിയ്യയിൽ മർകസ് തുടങ്ങുന്ന സ്ത്രീ സ്വയം തൊഴിൽ പദ്ധതിക്കായി നൽകുന്നത് 16 ടൈലറിംഗ് മെഷീനുകളാണ്. വിധവകൾ, പാവപ്പെട്ട വീടുകളിലെ വീട്ടമ്മമാർ എന്നിവർക്കെല്ലാം ഇവിടെ ടൈലറിംഗ് പഠിച്ചു ചെറുകിട വസ്ത്ര നിർമാണ പ്രവർത്തനത്തിൽ പങ്കാളികളാകാൻ കഴിയും.

സമൂഹത്തിന്റെ അടിത്തട്ടിൽ വികസനം സാധ്യമാക്കുമ്പോഴാണ് സമഗ്രമായ രാഷ്ട്ര വികസനം ഉണ്ടാവുകയെന്ന് മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ഗ്രാമങ്ങളിൽ മർകസ് ഇത്തരം സേവനങ്ങൾ നൽകുന്നു. സ്ത്രീകളെ തൊഴിൽപരമായി ശാക്തീകരിക്കുകയെന്നത് മർകസിന്റെ പ്രധാനമായ ലക്ഷ്യങ്ങളിലൊന്നാണ്: അദ്ദേഹം പറഞ്ഞു.

ടൈലറിംഗ് സെന്ററിന്റെ സമർപ്പണം ഇന്ന് (ശനി) വൈകുന്നേരം 3 മണിക്ക് നടക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദ് ബഷീർ മാസ്റ്റർ, മർകസ് ആർ.സി.എഫ്.ഐ മാനേജർ റഷീദ് പുന്നശ്ശേരി, മുസ്തഫ വാഴക്കാട് ഉദ്‌ഘാടനത്തിനു നേതൃത്വം നൽകും.