മര്‍കസ് നോളജ് സിറ്റിയില്‍ ടാലന്‍മാര്‍ക്ക് സൂഖുകള്‍ ഉടന്‍ തുറക്കും: കാന്തപുരം

0
1195
SHARE THE NEWS

മര്‍കസ് നോളജ് സിറ്റിയില്‍ ടാലന്‍മാര്‍ക്ക് നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററിലെ സൂഖുകള്‍ മാസങ്ങള്‍ക്കുള്ളില്‍ നാടിന് സമര്‍പ്പിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും ഇതിനകം നൂറുകണക്കിന് പേര്‍ ബിസിനസ് ആരംഭിക്കാനുള്ള സ്‌പേസുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ടാലന്‍മാര്‍ക്ക് ഗ്രൂപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടാലന്‍ടോക്കിലാണ് കാന്തപുരം ഇക്കാര്യം വ്യാക്തമാക്കിയത്.

മര്‍കസ് നോളജ് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാവുക എന്നത് തന്റെ അഭിലാഷമാണെന്നും സ്വയം പര്യാപ്തമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും കാന്തപുരം പറഞ്ഞു. ലോക്ക്ഡൗണിന്റെ ഒരു ക്ഷീണവും നോളജ് സിറ്റി പദ്ധതികളെ ബാധിച്ചിട്ടില്ല. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തുടനീളമുള്ള സഞ്ചാരികള്‍ ഇവിടെയെത്തും. ഏതു സാഹചര്യത്തിലും വിദ്യാഭ്യാസവും തൊഴിലും ഉറപ്പുനല്‍കുന്ന ഒരു സുസ്ഥിര പദ്ധതിയാണ് നോളജ് സിറ്റി. പദ്ധതി പൂര്‍ണമായി നാടിന് സമര്‍പ്പിക്കുന്നതോടെ അയ്യായിരം പുതിയ ജോലിസാധ്യതകളാണ് കണക്കാക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട സംരംഭമായ കള്‍ച്ചറല്‍ സെന്ററിലും നിരവധി തൊഴിലവസരങ്ങളാണ് വരുന്നത്.

ലോക്ക്ഡൗണിന് ഇല്‍പം ഇളവ് വന്നതോടെ രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററിന്റെ നിര്‍മാണം ധ്രുതഗതിയില്‍ പുനരാരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ച രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മര്‍കസ് നോളജ് സിറ്റി പദ്ധതി കേരളത്തിനും ഇന്ത്യക്കും മാതൃകയാക്കാവുന്ന വികസന പദ്ധതിയാണ്. നിലവാരമുള്ള വിദ്യാഭ്യാസ പദ്ധതികളും തൊഴില്‍ സുരക്ഷയും ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. ഈ അര്‍ത്ഥത്തിലുള്ള വികസന പദ്ധതികളാണ് നോളജ് സിറ്റിയിലുള്ളത്. കള്‍ച്ചറല്‍ സെന്ററിന്റെ നിര്‍മാണം ഏറ്റെടുക്കുകയും ഉത്തരവാദിത്തത്തോടെ അത് കൃത്യമായി നിര്‍വഹിക്കുകയും ചെയ്തത് ടാലന്‍മാര്‍ക്ക് ഡെവലപ്പേഴ്‌സാണ്. ഏതു നിര്‍മാണജോലിയും അവരെ വിശ്വസിച്ചേല്‍പ്പിക്കാം എന്നാണ് കള്‍ച്ചറല്‍ സെന്റര്‍ പ്രൊജക്ടില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും കാന്തപുരം പറഞ്ഞു.

കള്‍ച്ചറല്‍ സെന്ററിലെ ടാലന്‍മാര്‍ക്ക് സൂഖിലെ നിക്ഷേപ അവസരങ്ങള്‍ക്ക് വിളിക്കുക: 8606001100.


SHARE THE NEWS