കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കണ്ടു: വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വ്യക്തി അറസ്റ്റില്‍

0
31381
SHARE THE NEWS

ചെന്നൈ: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച തമിഴ്‌നാട് സ്വദേശി കല്യാണരാമനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാചകനെ അവഹേളിച്ച വിഷയത്തില്‍ തമിഴ്‌നാട് മുസ്ലിം ജമാഅത്തും എസ്.എസ്.എഫും വിവിധ മുസ്ലിം സംഘടനകളും പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചിരുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തത്. മതത്തെയും വിശ്വാസത്തെയും അധിക്ഷേപിക്കുന്ന യാതൊരു പ്രവര്‍ത്തനവും അംഗീകരിക്കാനിവില്ലെന്ന് കാന്തപുരം കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.


SHARE THE NEWS