കോഴിക്കോട്: എല്ലാ സംസ്ഥാനങ്ങളിലും മികച്ച വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന മര്‍കസിന്റെ സേവനങ്ങള്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്നു മന്ത്രി എ.കെ ശശീന്ദ്രന്.നിര്‍ധനരായ 10 കുടുംബങ്ങള്‍ക്കായി മര്‍കസ് നിര്‍മിച്ചുനല്‍കിയ വീടുകളുടെ സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങള്‍ക്ക് അഭയം നല്കുന്നതുപോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മര്‍കസിന് ദൈവസഹായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. വീടുകളുടെ താക്കോല്‍ ദാനം പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റിലീഫ് കിറ്റ് വിതരണം എംഎല്‍എമാരായ പി.ടി.എ റഹീം, വി.കെ.സി മമ്മദ്കോയ ചേര്‍ന്ന് നിര്‍വഹിച്ചു. ജോര്‍ജ്ജ് എം തോമസ് എംഎല്‍എ, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, എന്‍.എലി അബ്ദുല്ല, പി.സി ഇബ്രാഹീം മാസ്റ്റര്‍, വി.എം കോയ, പി.പി അബ്ദുല്‍ബാരി, ഇഖ്ഹാല്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.