മർകസ് നിധി സമർപ്പണ സമാപന സംഗമം ആഗസ്റ്റ് 30ന്

0
190
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയുടെ മഹാ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മര്‍കസ് നിധി പദ്ധതിയുടെ സമർപ്പണ സമാപന സംഗമം ഈ മാസം 30ന് തിങ്കളാഴ്ച ഉച്ചക്ക് 2മണിക്ക് മർകസ് നോളജ് സിറ്റിയിൽ നടക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളും തമിഴ്നാട്ടിലെ നീലഗിരിയും പദ്ധതിയിൽ പങ്കാളികളായി. മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എം.എ, എസ്.ജെ.എം, എസ്.എസ്.എഫ് സംഘടനകൾക്ക് കീഴിലായാണ് ജില്ലകളിൽ നിധി സമാഹരണം നടന്നത്. നോളജ് സിറ്റിയിൽ നടക്കുന്ന സമാപന സംഗമത്തിൽ യൂണിറ്റുകളിൽ നിന്നും സ്വരൂപിച്ച മർകസ് നിധിയിലെ ബാലൻസ് സംഖ്യകൾ ഏൽപ്പിക്കുന്നതിന് സൗകര്യമൊരുക്കും. സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുൽ അബീദിൻ ബാഫഖി, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ ചടങ്ങിൽ പങ്കെടുക്കും.


SHARE THE NEWS