തിരുസവിധം സമാപനം നാളെ; കാന്തപുരം ഉദ്ഘാടനം ചെയ്യും

0
304
SHARE THE NEWS

കോഴിക്കോട്: റബീഉല്‍ അവ്വല്‍ 1 മുതല്‍ 30 വരെ മര്‍കസ്‌ സംഘടിപ്പിച്ച സ്വഹാബികളുടെ ചരിത്രം അവതരിപ്പിച്ച ‘തിരുസവിധം’ പരിപാടിയുടെ സമാപനം നാളെ (ചൊവ്വ) രാത്രി 6.30 മുതല്‍ മര്‍കസ് ലൈവ് ടി.വി യൂട്യൂബ് ചാനലില്‍ നടക്കും. 30 സ്വഹാബികളുടെ ചരിത്രമാണ് 30 സഖാഫി പ്രഭാഷകര്‍ തിരുസവിധം പ്രോഗ്രാമില്‍ അവതരിപ്പിച്ചത്. ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഇസ്സുദ്ധീന്‍ സഖാഫി കൊല്ലം, ശാഫി സഖാഫി മുണ്ടമ്പ്ര, വെള്ളിലശ്ശേരി അബ്ദുസ്സലാം സഖാഫി എന്നിവര്‍ സംസാരിക്കും. www.youtube.com/markazlivetv വഴി സംപ്രേക്ഷണം ചെയ്യും.
വിവരങ്ങള്‍ക്: 9072 500 406, 9745 913657

Subscribe to my YouTube Channel

SHARE THE NEWS