മര്‍കസ്‌ മുന്നോട്ട്‌ വെക്കുന്നത്‌ ക്രിയാത്മകമായ സ്‌ത്രീ വികസനം: കാന്തപുരം

0
557

കുന്നമംഗലം : സ്‌ത്രീ വിദ്യാഭ്യാസ വികസന സംരംഭങ്ങളില്‍ പതിറ്റാണ്ടുകളായി മര്‍കസ്‌ നടത്തുന്നത്‌ ക്രിയാത്മകവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണെന്ന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസ്‌ പെണ്‍കുട്ടികളുടെ സ്ഥാപനമായ ബനാത്ത്‌ പുറത്തിറക്കിയ ‘തിരുത്ത്‌ ‘ മാഗസിന്‍ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മര്‍കസിലെ പെണ്‍കുട്ടികളുടെ സ്ഥാപനമായ ബനാത്ത്‌ പുറത്തിറക്കിയ തിരുത്ത്‌ മാഗസിന്‍ പാമങ്ങാടന്‍ അബ്ദുറഹ്മാന്‍ ഹാജിക്ക്‌ നല്‍കി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്‌തു. കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ചിയ്യൂര്‍, അപ്പോളോ മൂസ്സ ഹാജി, ഉബൈദുല്ല സഖാഫി എന്നിവര്‍ പങ്കെടുത്തു. ഇസ്സുദ്ധീന്‍ സഖാഫി പുല്ലാളൂര്‍ സ്വാഗതവും മുഹമ്മദ്‌ കോയ സഖാഫി നന്ദിയും പറഞ്ഞു. പാരമ്പര്യ ഇസ്‌ലാമിലെ പെണ്‍കുട്ടികളുടെ ഇടവും ഇടപെടലും കേന്ദ്രീകരിച്ച സൃഷ്ടികളടങ്ങിയ മാഗസിന്‍ ലഭ്യമാവാന്‍ ഇന്ത്യയില്‍ 9895176593, പ്രവാസികള്‍ 09847696831 എന്നീ നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന്‌ പ്രസാധകര്‍ അറിയിച്ചു.