മർകസ് നിധി; തൃശ്ശൂര്‍, പാലക്കാട് ജില്ലാ സമർപ്പണങ്ങൾ നാളെ

0
385
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിലെ പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധി പദ്ധതിയുടെ തൃശ്ശൂര്‍, പാലക്കാട് ജില്ലാ സമർപ്പണങ്ങൾ നാളെ(ബുധൻ) നടക്കും. പാലക്കാട് ജില്ലയുടേത് രാവിലെ 9 മണിക്ക് ഒറ്റപ്പാലം മർകസിലും തൃശ്ശൂര്‍ ജില്ലയുടേത് രാവിലെ 11 മണിക്ക് ചേലക്കരയിലും ഉച്ചക്ക് 2 മണിക്ക് ചാവക്കാട് ഐ.ഡി.സിയിലും നടക്കും. ഇരു ജില്ലകളിലെയും യൂണിറ്റ് ഭാരവാഹികൾ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ഫണ്ട് കൈമാറും. കോവിഡ് മാനദണ്ഡം പാലിച്ച്‌ ലളിതമായാണ് ചടങ്ങുകൾ നടക്കുക.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, മാരായമംഗലം അബ്‌ദുറഹ്‌മാൻ ഫൈസി, ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, താഴപ്ര പിവി മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ, സയ്യിദ് ഫസൽ തങ്ങൾ, മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മർകസ് നിധി ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഇരു ജില്ലകളിലെയും സമസ്ത, മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കൾ സംബന്ധിക്കും.


SHARE THE NEWS