മര്‍കസ് സമ്മേളന നിധി; ചരിത്രസംഭവമാക്കി തൃശൂര്‍

0
792
SHARE THE NEWS

തൃശൂര്‍: മര്‍കസ് സമ്മേളനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ യൂണിറ്റുകളില്‍ നിന്നുള്ള ഫണ്ട് സമാഹരണം വന്‍ വിജയമാക്കി തൃശൂര്‍ ജില്ല. ഫണ്ട് ശേഖരണത്തിനു വേണ്ടി വമ്പിച്ച പ്രവര്‍ത്തനങ്ങളാണ് യൂണിറ്റുകളിൽ  നടക്കുന്നത്. ജില്ലയിലെ 25 യൂണിറ്റുകള്‍ ചേര്‍ന്ന് 1,224,000 രൂപ പിരിച്ചുനല്‍കാന്‍ സന്നദ്ധമായി ഇതിനകം രംഗത്തു വന്നുകഴിഞ്ഞു.

ഓരോ യൂണിറ്റില്‍ നിന്നും 43,000 രൂപ അടിസ്ഥാന സംഖ്യയായി നല്‍കാന്‍ ആവശ്യപ്പെട്ടുള്ള പദ്ധതിയാണിത്. എന്നാല്‍ ഒരു ലക്ഷം രൂപ വരെ പിരിക്കാനുള്ള ഒരുക്കത്തോടെ മുന്നോട്ടു വന്ന യൂണിറ്റുകള്‍ വരെയുണ്ട് ജില്ലയില്‍. ഫണ്ട് സമാഹരിച്ച ശേഷം സമ്മേളന സംഘാടക സമിതി നിശ്ചയിച്ച ദിവസം  മര്‍കസില്‍ വന്ന് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നേരിട്ട് കൈമാറാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

ജില്ല ആവേശപൂര്‍ണമായ സമീപനമാണ് ഫണ്ട് ശേഖരണത്തില്‍ കൈക്കൊള്ളുന്നത്. കേരള മുസ്‌ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ പ്രസിഡന്റും മര്‍കസ് സമ്മേളന സ്വാഗതസംഘം ചെയര്‍മാനുമായ സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ സി.വി മുസ്തഫ സഖാഫിഎന്നിവരാണ് ജില്ലയിലെ പദ്ധതി പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. കീഴ്ഘടകങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് ഫണ്ട് വിഹിതത്തിന്റെ സമയം തോറുമുള്ള പുരോഗമനം വിലയിരുത്തുകയാണ് ഇരുവരും. ജില്ലയിലെ ഫണ്ട് വിഹിതത്തില്‍ വരുന്ന ഓരോ മുന്നേറ്റങ്ങള്‍ക്കും ചാലകശക്തിയായി പ്രവര്‍ത്തിക്കുകായാണിവര്‍.

വാടാനപ്പള്ളി ഈസ്റ്റിന്റെ ഒരു ലക്ഷം രൂപ സ്വീകരിച്ചു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സംസ്ഥാന തല ഉദ്‌ഘാടനം നിർവ്വഹിച്ചു. , അശ്‌റഫ് ഹാജി വാടാനപ്പള്ളിഫണ്ടിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്തു. താണിശേരി (50,000), വരവൂര്‍ (50,000), തളിക്കുളം പള്ളിമുക്ക് (50,000), ചളിങ്ങാട് (50,000), കൂരിക്കുഴി (50,000) മുറ്റിച്ചൂര്‍ (43,000), പഴുവില്‍ (43,000), തൊഴുപാടം (43,000), തളിക്കുളം കൈതക്കല്‍ (43,000), ചെന്ത്രാപിന്നി ഈസ്റ്റ് (43,000), ചെന്ത്രാപിന്നി ചിറക്കല്‍ (43,000), സിറാജ് നഗര്‍ (43,000), ചാമക്കാല (43,000), സി.വി സെന്റര്‍ ആന്റ് അലുവ തെരുവ് (43,000), ചളിങ്ങാട് സെന്റര്‍ (43,000) വഴിയമ്പലം (43,000), ബദര്‍ പള്ളി (43,000), മഹ്‌ളറ (43,000), കാളമുറി (43,000), കമാലിയ (43,000),മൂന്നു പീടിക (43,000), മാമ്പ്ര (43,000), പുത്തന്‍ പള്ളി (43,000) എന്നീ യൂണിറ്റുകളിലും  ഫണ്ട് ശേഖരണം അവസാന ഘട്ടത്തിലാണ്.

മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 6000 യൂണിറ്റുകളില്‍ നിന്നായി ഫണ്ട് ശേഖരിക്കുന്നുണ്ട്. മര്‍കസ് കമ്മിറ്റിയും സുന്നി സംഘടനകളും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. മര്‍കസിന്റെയും നോളജ് സിറ്റിയുടെയും നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ചുള്ള പദ്ധതിയാണിത്.


SHARE THE NEWS