മര്‍കസിലേക്ക് സ്‌നേഹത്തിന്റെ വിഭവകൈനീട്ടവുമായി തിരുവമ്പാടി റൈഞ്ച്

0
1014
മര്‍കസിലേക്ക് വിഭവങ്ങളുമായി എത്തിയ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരുവമ്പാടി റൈഞ്ചിലെ പ്രവര്‍ത്തകരെ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു

കോഴിക്കോട്: മര്‍കസിലേക്ക് സ്‌നേഹത്തിന്റെ വിഭവ കൈനീട്ടവുമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരുവമ്പാടി റൈഞ്ചിലെ പ്രവര്‍ത്തകരെത്തി. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി കാന്തപുരം ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞ പിന്തുണകളുമായി ഒരു ലോറി നിറയെ ധാന്യങ്ങളും പച്ചക്കറികളുമായി എത്തിയ പ്രവര്‍ത്തകരെ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 45 ചാക്ക് അരി, ആയിരത്തോളം നാളികേരങ്ങള്‍, പഞ്ചസാര, പച്ചക്കറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിഭവങ്ങള്‍ തിരുവമ്പാടി റേഞ്ച് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ മദ്രസകള്‍ കേന്ദ്രീകരിച്ചാണ് ശേഖരിച്ചത്.

പ്രവര്‍ത്തകരുടെ നിറഞ്ഞ സ്‌നേഹത്തോടെയുള്ള ഇത്തരം സഹായങ്ങളാണ് മര്‍കസിന്റെ വിജയത്തിന് പിന്നിലെ ഒരു കാരണമെന്ന് എ.പി മുഹമ്മദ് മുസ്ലിയാര്‍ പറഞ്ഞു. ജ്ഞാനം നുകരുന്ന മുതഅല്ലിമീങ്ങള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കുമുള്ള ഈ ഭക്ഷണം അല്ലാഹുവിന്റെ സഹായം വര്‍ഷിക്കാനുള്ള നിമിത്തമാകുമെന്നു അദ്ദേഹം പറഞ്ഞു.

തിരുവമ്പാടി റൈഞ്ച് ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് സഖാഫി, റേഞ്ച് പ്രസിദ്ധീകരണ സമിതി ചെയര്‍മാന്‍ ഖാസിം സഖാഫി, കെ.കെ മുഹമ്മദ് മുസ്ലിയാര്‍, ഷാഹിന്‍ സഖാഫി കുഞ്ഞിമുഹമ്മദ് പാമ്പിഴഞ്ഞപാറ, മുഹമ്മദ് സുഹൈല്‍ സംബന്ധിച്ചു.