ടി എൻ പ്രതാപൻ എംപി മർകസ് നോളജ് സിറ്റി സന്ദർശിച്ചു

0
352
SHARE THE NEWS

കോഴിക്കോട്: തൃശൂർ ലോക്സഭാ​ഗം ടി.എൻ പ്രതാപൻ എം.പി മർകസ് നോളജ് സിറ്റി സന്ദർശിച്ചു. സിറ്റിയിലെ വിവിധ പദ്ധതികളും സ്ഥാപനങ്ങളും സന്ദർശിക്കുകയും ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹക്കിം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്കൂളിലെ വെർച്വൽ സത്യപ്രതിജ്ഞ ചടങ്ങ് ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ രാജ്യത്തിൻറെ അഖണ്ഡതയും പൈതൃകവും കാത്തുസൂക്ഷിക്കുന്നവരും ജനാധിപത്യ സംവിധാനത്തിൽ അനൽപ്പമായ സംഭാവനകൾ അർപ്പിക്കുന്നവരുമാകണമെന്ന് എം പി പറഞ്ഞു. ടി.പി അലി അബ്ദുറഹ്മാൻ, കെ എം അബ്ദുൽ ഖാദർ, സുരേഷ് കുമാർ, മഹിമ, റാബിയ അഹ്മദ്, ഷമീർ സംബന്ധിച്ചു.

 


SHARE THE NEWS