മര്‍കസ്‌ സ്‌കൂള്‍ മേധാവികള്‍ക്ക്‌ വര്‍ക്ക്‌ഷോപ്പ്‌ സംഘടിപ്പിച്ചു

0
431

കോഴിക്കോട്‌: മര്‍കസ്‌ സ്‌കൂളുകളുടെ അക്കാദമിക നിലവാരവും നേതൃത്വവും കാര്യക്ഷമമാക്കുന്നതിന്‌ വേണ്ടി മര്‍കസിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ വര്‍ക്ക്‌ഷോപ്പ്‌ സംഘടിപ്പിച്ചു. മര്‍കസ്‌ ഗ്രൂപ്പ്‌ ഓഫ്‌ സ്‌കൂള്‍(എം.ജി.എസ്‌)ന്‌ കീഴില്‍ കാലിക്കറ്റ്‌ ടവറില്‍ നടത്തിയ വര്‍ക്ക്‌ ഷോപ്പില്‍ പ്രശസ്‌ത ട്രെയ്‌നര്‍ ഡോ. മാരി മെറ്റില്‍ഡ ക്ലാസിന്‌ നേതൃത്വം നല്‍കി. ഉനൈസ്‌ മുഹമ്മദ്‌, അമീര്‍ ഹസന്‍, അബ്ദുല്‍ ഖാദര്‍ കരിവഞ്ചല്‍, സുബൈര്‍ നുറാനി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.