യുഫോറിയ വാർഷിക ഫെസ്റ്റിന് തുടക്കമായി

0
527
കുന്ദമംഗലം : മർകസ് റൈഹാൻ വാലി സ്റ്റുഡൻസ് യൂണിയന് കീഴിൽ നടക്കുന്ന യുഫോറിയ ഫെസ്റ്റിന് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ നൂറ്റിമുപ്പത് ഇനങ്ങളിൽ ഇരുനൂറ്റിഅൻപത് പ്രതിഭകൾ പങ്കെടുക്കും. നാളെ വൈകുന്നേരം നടക്കുന്ന സമാപന സെഷൻ കാന്തപുരം  എ.പി  അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് അലുംനി ഓഫ് ദി ഇയർ അവാർഡ് ദാനവും വിജയികൾക്കുള്ള പുരസ്‌കാര ദാനവും ദാനവും നടക്കും. സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി പ്രസംഗിക്കും.  ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സയ്യിദ് ശിഹാബുദ്ധീൻ ജീലാനി  പ്രാർത്ഥന നിർവ്വഹിച്ചു. ഉസാമ അലി നൂറാനിയുടെ  അധ്യക്ഷതയിൽ എ.സി കോയ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. നാസർ സഖാഫി വയനാട്, വെണ്ണക്കോട് മുഹമ്മദ് സഖാഫി, സഈദ് ഇർഫാനി, യൂനുസ് അഹ്‌സനി,ടി സി അബൂബക്കർ മുസ്‌ലിയാർ , നദീർ നൂറാനി, സിബ് ഗത്തുല്ല സഖാഫി, മുഹിയുദ്ധീൻ കുട്ടി സഖാഫി, മജീദ് സഖാഫി സംബന്ധിച്ചു. അബ്ദുല്ല കിഴിശ്ശേരി സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.