യൂഫോറിയ ഫെസ്റ്റിന്‌ തുടക്കമായി

0
476

കാരന്തൂര്‍: മര്‍കസ്‌ റൈഹാന്‍വാലി സ്റ്റുഡന്‍സ്‌ യൂണിയന്റെ കീഴില്‍ നടത്തുവരുന്ന യൂഫോറിയ-16ന്‌ ആവേശ്വജ്ജ്വലമായ തുടക്കം. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 150ല്‍പരം മത്സരങ്ങളില്‍ നടക്കും. ചടങ്ങിന്‌ അബ്ദുല്‍ മജീദ്‌ സഖാഫി അദ്ധ്യക്ഷത വഹിച്ചു. മുഹ്‌യിദ്ദീന്‍ കുട്ടി സഖാഫി ഉദ്‌ഘാടനം ചെയ്‌തു. സി.കെ സിബ്‌ഗത്തുള്ള സഖാഫി, ടി.സി അബൂബക്കര്‍ മുസ്‌ലിയാര്‍, ശിഹാബുദ്ധീന്‍ സഖാഫി, സിദ്ധീഖ്‌ മാസ്റ്റര്‍ സംബന്ധിച്ചു. അബ്ദുല്ല കിഴിശ്ശേരി സ്വാഗതവും ശബീര്‍ ബത്തേരി നന്ദിയും പറഞ്ഞു.