കൈതപ്പൊയില്‍: അറിവിന്റെ നഗരിയായ മര്‍കസ് നോളജ് സിറ്റിയെ ഹരിതാഭമാക്കാന്‍ എസ്.വൈ.എസ് പ്രവര്‍ത്തകരും സ്വാന്തനം ക്ലബ് അംഗങ്ങളും രംഗത്ത്. നോളജ് സിറ്റിയില്‍ മുന്നൂറിലധികം ഫല വൃക്ഷങ്ങള്‍ നട്ടാണ് വേങ്ങര സോണ്‍ എസ.വൈ.എസ് പുതിയ മാതൃക കാണിച്ചത്. നോളജ് സിറ്റി നിര്‍മാണത്തില്‍ ഏവര്‍ക്കും പങ്കാളികളാമെന്ന ആശയത്തോടെ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പൊതുജനങ്ങള്‍ക്ക് ഫലവൃക്ഷങ്ങളും പുഷ്പങ്ങളും നടാനുള്ള അവസരം. ഇതിനകം ധാരാളം എസ്.വൈ.എസ് യൂണിറ്റ് സോണ്‍ പ്രവര്‍ത്തകരും എസ്.എസ്.എഫ് യൂണിറ്റ്, സര്‍ക്കിള്‍, ഡിവിഷന് പ്രവര്‍ത്തകരും നോളജ് സിറ്റിയിലെത്തി മരത്തൈകള്‍ നടാനും സംഭാവന ചെയ്യാനുമുള്ള ശ്രമത്തിലാണ്. സേവന പദ്ധതിക്ക് വേങ്ങര സോണ്‍ എസ്.വൈ.എസ് പ്രസിഡന്റ് ഇബ്റാഹിം ബാഖവി, സെക്രട്ടറിമാരായ മുസ്തഫ സഖാഫി, അലവിക്കുട്ടി എസ്.വൈ.എസ് സ്വാന്തനം ക്ലബ് ചെയര്മാന് മുസ്തഫ ഹാജി കോട്ടുമല എന്നിവര്‍ നേതൃത്വം നല്കി
മര്‍കസ് നോളജ് സിറ്റി ഡയറക്റ്റര്‍ ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി.ഇ.ഒ ഡോ.അബ്ദുസലാം മുഹമ്മദ്, ശരീഅ സിറ്റി അക്കാദമിക്ക് ഡയറക്റ്റര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഗ്രീന്‍ സിറ്റി ഇനീഷ്യേറ്റിവ് കോഡിനേറ്റര്‍ ഇമാം അബ്ദുല്‍ റഷീദ് മലേഷ്യ തുടങ്ങിയവര്‍ സംഘത്തെ സ്വീകരിച്ചു.